Kerala Local News

പാദരക്ഷാ വ്യാപാരികൾ ജില്ലാ സംഗമം നടത്തി

കുന്ദമംഗലം. കേന്ദ്ര സർക്കാർ വേണ്ട രീതിയിൽ പഠനം നടത്താതെ നടപ്പി്ലാക്കിയ ജി എസ് ടി സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുമെന്ന് സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു    
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച  പാദരക്ഷാ വ്യാപാരികളുടെ പ്രധമ ജില്ലാ സംഗമം ( ഫൂട്ട് കോൺ ട്വാ ൻ്റി 20 ) വീഡിയോ കോൺഫറൻസ് വഴി  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ് ദേഹം. കൊവി ഡിനോടനുബന്ധിച്ച് 
ചെറുകിട വ്യാപാര മേഖല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ  പരിഹരിക്കാൻ കേന്ദ്ര ,സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസീറുദ്ധീൻ പറഞ്ഞു. എ.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു  . വി കെ സി മമ്മദ് കോയ എം എൽ എ,  കെ.ആർ എഫ് എ സംസ്ഥാന പ്രസിഡണ്ട് എം എൻ മുജീബ് റഹ്മാൻ മലപ്പുറം, സംസ്ഥാന ജനറൽ സിക്രട്ടറി നൗഷൽ തലശ്ശേരി,  ഹുസൈൻ കുന്നങ്കര, ബാബു മാളിയേക്കൽ, മൂസ്സ പുലാമന്തോൾ, ധനീഷ് ചന്ദ്രൻ, അൻവർ കെ.സി.ജലീൽ ടിപ് ടോപ്, കെ ഹരികൃഷ്ണണ,ൻ , നെയീം ബാലുശ്ശേരി,  അനിൽ ബാലചന്ദ്രൻ , പ്രസംഗിച്ചു. പാദരക്ഷാ വ്യാപാര രംഗത്ത് ആറ് പതിറ്റാണ്ട് പൂർത്തികരിച്ച കൊയിലാണ്ടി അലങ്കാർ മുഹമ്മദ് ഹാജി , ലൗലി മൂസ എന്നിവരെ ചടങ്ങിൽ ആദരിച്ചു.   

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!