National News

കർഷക പ്രക്ഷോഭം; സമരം ചെയ്ത കര്‍ഷകര്‍ക്ക് 50000 രൂപ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ്

Naresh Tikait, National President of the Bharatiya Kisan Union (BKU) takes part in a khap panchayat at the blockade on National Highway-9 (NH9) by farmers against the new farm laws, near Ghazipur in New Delhi, India on Thursday December 17, 2020.

കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് 50000 രൂപ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ നോട്ടീസ്. 50 ലക്ഷം രൂപയുടെ നോട്ടീസാണ് ആദ്യം നല്‍കിയത്. സംഭവം വിവാദമായതോടെ 50000മായി തിരുത്തി. ആറ് കര്‍ഷകര്‍ക്ക് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയത്.ഭാരതീയ കിസാന്‍ യൂണിയന്‍(അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ്, മറ്റ് കര്‍ഷക നേതാക്കളായ ജയ്വീര്‍ സിംഗ്, ബ്രഹ്മചന്ദ് യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഇവര്‍ സമരം സംഘടിപ്പിച്ചിരുന്നു.
സമരം നടത്തിയ നേതാക്കള്‍ സാമധാനം തകര്‍ത്തെന്നാരോപിച്ച് ഹയാത്‌നഗര്‍ പൊലീസ് 50 ലക്ഷം രൂപയുടെ നോട്ടീസ് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദീപേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയതോടെ 50000 ആക്കി കുറച്ചു. ജയിലിലടക്കുകയോടെ തൂക്കുകയോ ചെയ്താലും പണം നല്‍കില്ലെന്ന് രാജ്പാല്‍ സിംഗ് യാദവ് പറഞ്ഞു. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!