National News

‘ബ്രിട്ടീഷുകാരെക്കാള്‍ തരം താഴരുത് നിങ്ങള്‍’;മൂന്ന് കാർഷിക നിയമങ്ങളും നിയമ സഭയിൽ കീറി എറിഞ്ഞ് കെജ്രിവാൾ

Delhi CM Arvind Kejriwal further questioned the BJP-led government how many more sacrifices the agitating farmers would have to make in order to get their voices heard.

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ നിയമ സഭയിൽ കീറി എറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബില്ലുകളെ നിരാകരിച്ചുള്ള പ്രമേയവും ഡൽഹി നിയമ സഭ പാസാക്കി.ദല്‍ഹി നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്. ഈ ബില്‍ കര്‍ഷകര്‍ക്കായി പാസാക്കിയതല്ലെന്നും മറിച്ച ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് ധനസഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.ഈ കൊവിഡ് കാലത്ത് ഇത്ര തിടുക്കപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യം എന്തായിരുന്നു? ചരിത്രത്തിലാദ്യമായിട്ട് ആണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്. ആയതിനാല്‍ ഈ മൂന്ന് ബില്ലുകളും ഞാന്‍ കീറിയെറിയുന്നു. കൂടാതെ കേന്ദ്രത്തോട് ഒരു നിര്‍ദ്ദേശം കൂടി, ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത് നിങ്ങള്‍’, കെജ്‌രിവാള്‍ പറഞ്ഞു.

"Don't Become Worse Than British": Arvind Kejriwal Tears  Farm Laws Copies

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ ആദ്യം മുതലേ അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് കെജ്രിവാൾ. കർഷക സമരത്തെ പിന്തുണച്ച് നേരത്തെ കെജ്രിവാളും, ആം ആദ്മി പാർട്ടി പ്രവര്ത്തകരും നിരാഹാര സമരം അനുഷ്ടിച്ചിരുന്നു.

അതേസമയം, കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോ​ഗം ചേർന്നു. അഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് യോ​​ഗ്യം. ക്യഷിമന്ത്രി നരേന്ദ്ര സിം​ഗ് തോമർ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!