
മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം.
വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന് കുട്ടിയാണ് പരാജയപ്പെട്ടത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകള്‍ക്കാണ് വിജയം.
അതേസമയം, കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ തോറ്റു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.

