പുത്തൻ വീട്ടിൽ കരിങ്കണ്ട ക്ഷേത്രത്തിന്റെ ഭണ്ഡാരം കളവു പോയതായാണ് വ്യാജ വാർത്തവന്നതെന്ന്
ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ അറിയിച്ചു.20 -11 -2020 നു ചേർന്ന യോഗത്തിലായിരുന്നു ഭണ്ടാരം മാറ്റാൻ തീരുമാനിച്ചത് ശേഷം 5 -12-2020 ണ് കാല പഴക്കം ചെന്ന ഭണ്ടാരം മാറ്റിയത്. എന്നാൽ ട്രസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ ഭണ്ഡാരം കളവു പോയി എന്ന് പറഞ്ഞു കുന്ദമംഗലം പോലീസിൽ പരാതി നൽകി.എന്നാൽ ഈ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പരാതി നൽകിയവർ ട്രസ്റ്റിന്റെ ഭാരവാഹികൾ അല്ലെന്നും നടത്തിപ്പുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാർത്ത നല്കിയതാണെന്നും ട്രസ്റ്റ് ചെയർമാൻ ഇ ബാലൻ പറഞ്ഞു.ക്ഷേത്രത്തിനെതിരെ കുറിച്ച് വ്യാജ പരാതിനൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു