
വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി പ്രഗ്യ സിംഗ് ഠാക്കൂര്‍. ‘ധര്‍മ്മ ശാസ്ത്ര’ത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് ‘ശ്രൂദര്‍’ എന്ന് വിളിക്കുമ്പോള്‍ മോശമായി തോന്നുന്നതെന്നാണ് പ്രഗ്യ പറഞ്ഞത്.
” ഒരു ക്ഷത്രിയനെ നാം ക്ഷത്രിയന്‍ എന്നുവിളിച്ചാല്‍ മോശമായി തോന്നില്ല. ഒരു ബ്രാഹ്മണനെ നാം ബ്രാഹ്മണന്‍ എന്ന് വിളിച്ചാല്‍ മോശമായി തോന്നില്ല. ഒരു വൈശ്യനെ നാം വൈശ്യന്‍ എന്ന് വിളിച്ചാല്‍ മോശമായി തോന്നില്ല. എന്നാല്‍ ഒരു ശൂദ്രനെ നാം ശൂദ്രന്‍ എന്ന് വിളിച്ചാല്‍ മോശം തോന്നുന്നു , എന്താണ് കാരണം? കാരണം അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നില്ല എന്നാണ്” എന്നാണ് പ്രഗ്യയുടെ വാദം.
ഇതാദ്യമായല്ല പ്രഗ്യ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തുന്നത്. നാഥുറാം ഗോഡ്സെയെ പ്രഗ്യ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

