National News

രഹസ്യലാബിലെ മയക്കുമരുന്നു നിര്‍മ്മാണം; കെമിസ്ട്രിയിലെ പിഎച്ച്ഡിക്കാരന്‍ അറസ്റ്റില്‍

Phd scholar held for manufacturing drugs at secret lab

ഹൈദരാബാദില്‍ രഹസ്യലാബില്‍ മയക്കുമരുന്ന് ഉത്പാദിപ്പിച്ച യുവാവ് അറസ്റ്റില്‍. കെമിസ്ട്രിയില്‍ പിഎച്ച്ഡിയുള്ള യുവാവ് ‘മിയോ മിയോ’ എന്ന മയക്കുമരുന്നാണ് ലാബില്‍ നിര്‍മിച്ചത്.

ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലാബില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ 63.12 ലക്ഷം രൂപ വിലമതിക്കുന്ന 3.156 കിലോഗ്രാം മെഫഡ്രോണ്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ലാബ് ഉടമയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12.40 ലക്ഷം രൂപ വിലമതിക്കുന്ന 112 ഗ്രാം മെഫഡ്രോണ്‍ സാംപിളുകള്‍ കണ്ടെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ വ്യക്തി 100 കിലോഗ്രാമില്‍ കൂടുതല്‍ മെഫഡ്രോണ്‍ വില്‍പന നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. എന്‍ഡിപിഎസ് ആക്ട് 1985 പ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള സൈക്കോട്രോപിക് പദാര്‍ത്ഥമാണ് മെഫഡ്രോണ്‍. ഡ്രോണ്‍, മിയോ മിയോ എന്നറിയയപ്പെടുന്ന ഈ ലഹരിമരുന്ന് എംഡിഎംഎ, ആംഫറ്റാമൈന്‍സ്, കൊക്കെയ്ന്‍ എന്നിവയ്ക്ക് സമാനമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!