
രാജ്യത്ത് 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 3,78,909 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36,635 പേര്‍ കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടി.
ഇതുവരെ 92,15,581 പേര്‍ക്കാണ് രോഗം ഭേദമായത്. 94.66 ശതമാനമാണ് രോഗമുക്തിനിരക്ക്. 97,35,850 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 402 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,41,360 ആയി ഉയര്‍ന്നു.
അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നതില്‍ ബുധനാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഫൈസര്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് തുടങ്ങിയ കമ്പനികളാണ് വാക്‌സിന് അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്.

