പൂനൂര്‍പ്പുഴയില്‍ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു. പൂനൂര് അവേലം വട്ടത്ത് മണ്ണില്‍ ഷമീര്‍ അലിയുടെ മകള്‍ ഫാത്തിമ ഷഹമത്ത് (8) ആണ് മരിച്ചത്.
പൂനൂര് ഗാഥ പബ്ലിക് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ.
മാതാവ്: ഷബ്ന. സഹോദരങ്ങള്‍: മുഹമ്മദ് ഷഹാന് അലി, ഷഹിന്‍ ഷഹാന് അലി.
ഫാത്തിമ ഷഹമത്തിനൊപ്പം പൂനൂര് പുഴയുടെ അവേലം വട്ടത്ത്മണ്ണില്‍ കടവില്‍ ഒഴുക്കില്‍പ്പെടുകയും പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത മാതൃസഹോദരിയുടെ മകള്‍ ഹന ഫാത്തിമ (7) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.

