National News

ഇന്ത്യന്‍ കരസേനാ മേധാവി ഞായറാഴ്ച്ച സൗദി അറേബ്യയില്‍; സന്ദര്‍ശനം ചരിത്രത്തിലാദ്യമായി

ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനം ഈ മാസം 13നും 14നുമാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യയിലെത്തുന്നത്.

സൗദി തലസ്ഥാന നഗരത്തിലെത്തുന്ന അദ്ദേഹം ദ്വിദിന പര്യടനത്തിനിടയില്‍ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളില്‍ സംബന്ധിക്കും. പ്രതിരോധ, സൈനീക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ കൈമാറും. റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സിന്റെയും ജോയിന്റ് ഫോഴ്‌സ് കമാന്‍ഡിന്റെയും ആസ്ഥാനങ്ങളും കിംഗ് അബ്ദുല്‍ അസീസ് മിലിറ്ററി അക്കാദമിയും ഇന്ത്യന്‍ സൈനിക തലവന്‍ സന്ദര്‍ശിക്കും.

സൗദി നാഷനല്‍ ഡിഫന്‍ഡ് യൂനിവേഴ്?സിറ്റി സന്ദര്‍ശിക്കുന്ന അദ്ദേഹം വിദ്യാര്‍ഥികളെയും വിവിധ ഫാക്കല്‍റ്റികളെയും അഭിസംബോധന ചെയ്യും. ഇന്ത്യന്‍ കരസേനാ മേധാവി യു.എ.ഇയും സന്ദര്‍ശിക്കുന്നുണ്ട്. ബുധനാഴ്ച യു.എ.ഇയില്‍ എത്തുന്ന അദ്ദേഹം വ്യാഴാഴ്ച വരെ അവിടെയുണ്ടാവും. മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥരുമായി അദ്ദേഹം അവിടെ കൂടിക്കാഴ്ചകള്‍ നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പട്ടാള മേധാവി യു.എ.ഇയും സന്ദര്‍ശിക്കുന്നത്. സൗദി, യു.എ.ഇ സന്ദര്‍ശനങ്ങള്‍ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!