
ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാനക്കാരായ സഹോദരങ്ങളെ കഴുത്തറത്ത് കൊലപ്പെടുത്തി. ജാർഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
സാമ്പത്തിക തർക്കത്തെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി സഞ്ജയ് ഭക്തി പൊലീസ് പിടിയിലായി.

