Trending

”അവരെ പിന്തുണക്കേണ്ട സമയം”; കര്‍ഷകസമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി

Canada will defend rights of peaceful protesters, says PM Justin Trudeau on  farmer protests in India - India News

ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘അവരെ പിന്തുണക്കേണ്ട സമയം’ എന്നാണ് സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. സിഖ്മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ 551ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. നിങ്ങളിൽ പലർക്കും അത് ഒരു യാഥാർത്ഥ്യമാണെന്ന് ഞങ്ങൾക്കറിയാം. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. സംഭാഷണ ചര്‍ച്ചകളില്‍ ഞങ്ങൾ വിശ്വസിക്കുന്നു. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത് -അദ്ദേഹം പറഞ്ഞു.

ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇതാദ്യമായാണ്. നവംബര്‍ 30ന് നടത്തിയ വീഡിയോ സംഭാഷണത്തിലാണ് ട്രൂഡോ കാര്യങ്ങള്‍ വ്യക്തമാക്കിയത്. കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സിംഗ് സഞ്ജനും പരിപാടിയില്‍ പങ്കെടുത്തു. നേരത്തെ ഹർജിത് സിംഗ് സഞ്ജന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.

‘സമാധാനപരമായ പ്രതിഷേധക്കാരെ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപോർട്ടുകൾ ആശങ്കാജനകമാണ്. എന്‍റെ പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങൾ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു’ -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.അതേ സമയം ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം രംഗത്തുവന്നു. ‘ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച് കനേഡിയന്‍ നേതാക്കളുടെ പരിജ്ഞാനമില്ലാത്ത അഭിപ്രായങ്ങൾ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണ്. പ്രത്യേകിച്ചും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തെകുറിച്ചായതിനാല്‍. നയതന്ത്ര സംഭാഷണങ്ങള്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി തെറ്റായി ചിത്രീകരിക്കാതിരുന്നാല്‍ നല്ലത്’; വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!