National News

കർഷക പ്രതിക്ഷേധത്തിന്റെ പുതിയ ഇന്ത്യ

Indian farmers continue protest against new laws as police allow them into  capital | CBC News

അന്നന്ന് കഴിക്കുന്ന ആഹാരം നമുക്ക് നൽകുന്ന അന്നദാതാക്കൾ ഒരുമിച്ച് ഇന്ന് തെരുവിലാണ്.കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണം എന്ന ആവശ്യവുമായി.ഇതിനു മുൻപെങ്ങും രാജ്യം ഇത്തരത്തിലൊരു സമരത്തിനോ പ്രതിക്ഷേധത്തിനോ വേദിയായിട്ടുണ്ടാകില്ല.ഒരു പക്ഷെ ഉണ്ടെങ്കിൽ കൂടി അതിന് ഇവരോളം ശക്തി ഉണ്ടാകില്ല.രണ്ടും കൽപ്പിച്ച് തന്നെയാണ് കർഷകർ ഒന്നടങ്കം ‘ദില്ലി ചലോ മാർച്ച് ‘നു രൂപം നൽകിയിരിക്കുന്നത്.ഈ ബില്ലിനെതിരെ ഒരാൾ മാത്രമല്ല പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ഒരു കൂട്ടം കർഷകരാണ്.നമുക്ക് അവരെ ദൈവതുല്യരായി തന്നെ കണക്കാകാം.ഈ സമരം ഇന്നേക്ക് 5 ദിവസം പിന്നിടുകയാണ്.സമരം ആരംഭിച്ച നാളുകളിൽ കർഷകർ ഡൽഹിയിൽ പ്രവേശിക്കാതിരിക്കാനായി വലിയ പോലീസ് സന്നാഹങ്ങളെയാണ് നിരത്തിലിറക്കിയിരുന്നത്.
ഡൽഹി -ഹരിയാന ദേശീയ പാതകളിൽ വലിയ തടസ്സങ്ങൾ ഉണ്ടാക്കി ഏതു വിധേനയും സമരം തടയാൻ ഇവർ ശ്രെമിച്ചിരുന്നു.പോലീസിന്റെ ജലപീരങ്കികൾക്കും ഗ്രനേഡുകൾക്കും,മുൻപിൽ അടിപതറാതെയാണ് ദില്ലി ചാലോയുടെ യാത്ര.

ഈ വിവാദ കർഷക ബില്ല് പാസ്സാക്കിയപ്പോൾ തന്നെ പ്രതിക്ഷേധം ആരംഭിച്ചിരുന്നു.കോൺഗ്രസ്സ് അടക്കമുള്ള വർ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു.

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും വിളകള്‍ക്ക് മികച്ച വില ഉറപ്പു നല്‍കുന്നതുമാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെങ്കിലും ബില്ലിനെതിരെ ശക്തമായപ്രതിക്ഷേധംതുടക്കം തന്നെ ഉണ്ടായിരുന്നു.3 ബില്ലുകളാണ് കേന്ദ്ര സർക്കാർ പാസാക്കിയത്

Anti-India model of farmers' protest, here's how divisive forces are using  farmers | India News | Zee News

കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020,
വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം ലോക്സഭയിൽ ഒരുമിച്ച് അവതരിപ്പിച്ചത്. ഈ വര്‍ഷം ഇതേ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനൻസുകള്‍ക്ക് പകരമാണ് പുതിയ ബില്ലുകള്‍. കര്‍ഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ സഭയെ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നു മന്ത്രി ആവര്‍ത്തിചിരുന്നു

(ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​
ആൻഡ്​ ഫാം സർവിസ്​ ബിൽ 2020

ഫാർമേർസ്​ പ്രൊഡ്യൂസ്​ ട്രേഡ് ആൻഡ്​ കൊമേഴ്​സ്​ പ്രമോഷൻ ആൻഡ്​ ​ഫെസിലിറ്റേഷൻബിൽ 2020

3) എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020)
പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ള കാര്‍ഷിക വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ സകല നിയമങ്ങളും കാറ്റില്‍പറത്തി ധൃതി പിടിച്ചാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം തന്നെ ബില്ലുകളാക്കിയത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന നീക്കമാണ്.
അതേസമയം രാജ്യം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ഒരു പുതിയ മാറ്റത്തിനായാണ് എല്ലാ കർഷകരും പ്രതീക്ഷിക്കുന്നത് എന്നാൽ അന്നം തരുന്നവരെ കൊത്തുന്ന പഴംചൊല്ല് ഇവിടെ യാഥാർഥ്യ മാവുകയാണ്.

സമരക്കാരെ അടിച്ചമർത്തുന്നതിനു പകരം അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് ഒരു ജനാധിപത്യ രാഷ്ട്രം ചെയ്യേണ്ടത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!