
കെല്‍ട്രോണ്‍ : തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ളേ ചെയിന്‍ മാനേജ്മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംക്ഷന്, കൊല്ലം 21 എന്ന വിലാസത്തിലോ 9847452727 , 9567422755 നമ്പറുകളിലോ ബന്ധപ്പെടുക.
കെമിക്കലുകള്‍ വാങ്ങുന്നതിനു ക്വട്ടേഷന്‍
കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് റിസര്‍ച്ച് ലാബിലേക്കാവശ്യമായ കെമിക്കലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ നാല്, ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2383210, 2383220.
ട്രസ്റ്റി നിയമനം
കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547.
ഐ.എച്ച്.ആര്.ഡി പി.ജി കോഴ്സുകളില്‍ പ്രവേശനം
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചേലക്കര, (04884227181, 295181), കൊടുങ്ങല്ലൂ4 (04802816270, 8547005078) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പുതുതായി അനുവദിച്ച എം.എസ്.സി ഇലക്ട്രോണിക്സ് (ചേലക്കര), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (കൊടുങ്ങലൂര്‍) കോഴ്സുകളില്‍ കോളേജിന് അനുവദിച്ച 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും www.ihrd.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്ട്രേഷന് ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in
പാരാമെഡിക്കല്‍ ഡിഗ്രി അലോട്ട്മെന്റ് ലഭിച്ചവര്‍ ഹാജരാകണം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാവിന്റെ ഒപ്പം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള അറോറ ആഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എല്‍ബിഎസ് ല്‍നിന്നും ലഭിച്ച അലോട്ട്മെന്റ് മെമ്മോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ആറ് മാസത്തിനുളളില്‍ എടുത്തത്), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (2 എണ്ണം), ഫിസിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് (അസ്സിസ്റ്റന്റ് സര്‍ജനില്‍ താഴെ റാങ്കില്‍ കുറയാത്ത് ഗവ. ഡോക്ടറില്‍ നിന്നും), വാക്സിനേഷന് (എച്ച്ബിവി, എംഎംആര്‍ &ചിക്കല്‍ പോക്സ്) സര്‍ട്ടിഫിക്കറ്റ്, എല്‍ ബി എസ് ല്‍ ഓണ്‍ലൈനായി അടച്ച ഫീസ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ് സി/എസ് ടി/ഒബിസി/ഒഇസി കാറ്റഗറിയില്‍ അഡ്മിഷന് ലഭിച്ചവരാണെങ്കില്‍), മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് (പിഡി കാറ്റഗറിയില്‍ പ്രവേശനം ലഭിച്ചവരാണെങ്കില്‍), പ്രവേശന സമയത്ത് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് (2 സെറ്റ്) സഹിതമാണ് ഹാജരാകേണ്ടത്.
കോവിഡ് 19 ടെസ്റ്റ് അഴിയൂരില്‍ മൈക്രോ ഹെല്‍ത്ത് കിയോസ്ക്ക് സ്ഥാപിച്ചു
അഴിയൂരിലെ കുഞ്ഞിപ്പള്ളിയില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ ഹെല്‍ത്ത് ലാബോറട്ടിസിന്റെ സഹകരണത്തോടെ മൈക്രോ ഹെല്‍ത്ത് കിയോസ്ക്ക് സ്ഥാപിച്ചു. ദേശീയ പാതയോരത്ത് സ്ഥാപിച്ച കോവിഡ് 19 സാമ്പിള്‍ കലക്ഷന്‍ കിയോസ്ക്കായ സ്റ്റെപ്പ് കിയോസ്ക് ജില്ലാ കലക്ടര്‍ സാംബശിവറാവു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലയില്‍ ആകെ അനുവദിച്ച 12 കിയോസ്കുകളില്‍ ഒന്നാണ് അഴിയൂരില്‍ ഉദ്ഘാടനം ചെയ്തത്. ആന്റിജെന്‍ ടെസ്റ്റിന് 625 രൂപയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രുപയുമാണ് ഫീസ്. ഉദ്ഘാടന ദിവസം 12 പേര് ടെസ്റ്റ് നടത്തി. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അഭ്യര്‍ത്ഥിച്ചു.
വാഹന ലേലം
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയില്‍ ഉള്ളതും ജില്ലാ സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാന്‍ഡര്‍ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ 19 ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ ലേലം ചെയ്ത് വില്‍പ്പന നടത്തുന്നു. ദര്‍ഘാസ് സമര്‍പ്പിക്കുന്നവര്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖയില്‍ മാറാവുന്നതുമായ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡി. ഡി അടക്കം ചെയ്യേണ്ടതാണ്. കവറിന് മുകളില്‍ വാഹനങ്ങളുടെ ലേലത്തിനുള്ള ദര്‍ഘാസ് എന്ന് എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952722673.

