International News

ലോകകോടീശ്വരന്‍മാരില്‍ ബില്‍ഗേറ്റ്‌സിനെ പിന്‍തള്ളി ഇലോണ്‍ മസ്‌ക് രണ്ടാമത്

10 Things You Didn't Know About Elon Musk | National News | US News

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനെ പിന്‍തള്ളി ടെസ്ല,സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ലോകകോടീശ്വരന്‍മാരില്‍ രണ്ടാമത്. കാര്‍ കമ്പനിയായ ടെസ്ലയുടെ ആസ്തി 7.2 ബില്യണ്‍ (5.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 128 ബില്യണ്‍ ഡോളറിലെത്തി. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ പ്രധാന ഓഹരി സൂചികകളിലൊന്നായ എസ് ആന്റ് പി 500 ലേക്ക് ടെസ്ല ഓഹരികള്‍ ചേര്‍ക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ വിപണി മൂല്യം 500 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലേക്ക് കുതിക്കാന്‍ സഹായകമായത്.

ഇതിനകം ലോകത്തെ ശക്തമായ കാര്‍ നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. ചെറിയ കാറുകളുമായി യൂറോപ്യന്‍ വിപണിയില്‍ ടെസ്ല വിപുലീകരണ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് ജര്‍മ്മനിയില്‍ കഴിഞ്ഞദിവസം ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയെ അതിജീവിച്ചാണ് വിപണിയില്‍ ടെസ്ലയുടെ തുടര്‍ച്ചയായ ലാഭകരമായ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.

2017 ല്‍ ബെസോസ് മറികടക്കുന്നതിന് മൂമ്പ് നീണ്ട കാലയളവ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ആയിരുന്നു ലോക കോടീശ്വരന്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ബ്ലൂംബെര്‍ഗിന്റെ പട്ടിക പ്രകാരം 12,770 കോടി യുഎസ് ഡോളറാണ് ബില്‍ഗേറ്റ്സിന്റെ ആസ്തി. എന്നാല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റേത് 18,200 കോടി യുഎസ് ഡോളറാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!