National News

400ഓളം എഫ്.എം സ്റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

All India Radio Jabalpur Center Now Digital...see Must For More Details -  ये आकाशवाणी का जबलपुर केन्द्र है, MP और CG का एकमात्र डिजीटल रेडियो |  Patrika News

പ്രസാര്‍ ഭാരതിക്കുകീഴിലുള്ള 400ഓളം എഫ്.എം സ്‌റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് നവംബര്‍ 18ന് രാജ്യത്തെ റേഡിയോ സ്‌റ്റേഷനുകള്‍ക്ക് പ്രസാര്‍ ഭാരതിയുടെ കത്ത് ലഭിച്ചു. 2020 സെപ്റ്റംബര്‍ 29, ഒക്‌ടോബര്‍ 14 തീയതികളില്‍ ചേര്‍ന്ന പ്രസാര്‍ ഭാരതി ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. നിലവിലുള്ള മത്സര വിപണിയില്‍ പുതിയ ബ്രാന്‍ഡുമായി രംഗത്തുവരുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുതാല്‍പര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാന്‍ഡായിരിക്കും ഇനി ആകാശവാണി നിലയങ്ങള്‍ എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.

ഇതാണ് തീരുമാനമെങ്കിലും ഒരു ഭാഷയില്‍ ഒരു സംസ്ഥാനത്ത് അനിവാര്യം എന്ന് തോന്നുന്ന, നിലയങ്ങള്‍ നിലനിര്‍ത്തി മറ്റ് എഫ്.എമ്മുകളെയെല്ലാം പ്രധാനപ്പെട്ട ഒരു സ്‌റ്റേഷന്റെ കീഴില്‍ കോണ്‍ട്രിബ്യൂട്ടറി സ്‌റ്റേഷനുകളാക്കി മാറ്റാനാണ് പോകുന്നതെന്ന് ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സില്‍ സൂചന നല്‍കുന്നുണ്ട്. എഫ്.എം നിലയങ്ങളിലൂടെ വികേന്ദ്രീകരിക്കപ്പെട്ട ആകാശവാണിയില്‍ ഇനി പ്രാദേശിക വാര്‍ത്തകളും പരിപാടികളും കുറയും. കേരളത്തില്‍ തിരുവനന്തപുരം ഒഴികെ ആറു നിലയങ്ങള്‍ കോണ്‍ട്രിബ്യൂട്ടറി നിലയങ്ങളാകും. വികേന്ദ്രീകൃത പരിപാടികള്‍ കാരണം കലാകാരന്മാര്‍ക്ക് മാത്രം പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ ബജറ്റ് തുക ‘നഷ്ട’മാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചെറുസ്‌റ്റേഷനുകള്‍ നിര്‍ത്തലാക്കി ഒരു സ്‌റ്റേഷന്‍ എന്നതിലേക്ക് കടന്നാല്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാമെന്നും പ്രസാര്‍ ഭാരതി കരുതുന്നു.

1995 മുതല്‍ നിയമനം നിര്‍ത്തലാക്കിയ പ്രസാര്‍ ഭാരതിയില്‍ ഇപ്പോള്‍ 40000 ജീവനക്കാരുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ആകാശവാണിയിലെ എന്‍ജിനീയര്‍മാരാണ്. ഡിജിറ്റല്‍ യുഗത്തില്‍ ഇത്രയും എന്‍ജിനീയര്‍മാര്‍ വേണ്ട. റേഡിയോ പരിപാടികള്‍ക്ക് ആപ് പ്രചാരവും ആരംഭിച്ചിട്ടുണ്ട്. 2024ല്‍ ഇപ്പോഴുള്ള ജീവനക്കാരില്‍ 75 ശതമാനം വിരമിക്കും. അതോടെ ആകാശവാണി പൊതുമേഖലയില്‍ അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആലോചനയെന്ന് ആകാശവാണി കേന്ദ്രങ്ങള്‍ പ്രതികരിച്ചു.

‘പ്രസാര്‍ ഭാരതിക്ക്? 450 റേഡിയോ സ്?റ്റേഷനുകളും സ്വകാര്യ മേഖലയില്‍ 369 സ്?റ്റേഷനുകളുമാണുള്ളത്?. 55 ശതമാനം റേഡിയോ മേഖലയാണ്? പ്രസാര്‍ ഭാരതിക്കുള്ളത്?. ഇത്? കുറച്ചുകൊണ്ടുവരുകയും ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത്?’-ആകാശവാണി ജീവനക്കാര്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!