
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്: തദ്ദേശ തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്ക് വരും ദിവസങ്ങളിൽ തുടക്കമാവാൻ സാധ്യത.
കുന്ദമംഗലം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ സമർപ്പണം ഇന്ന് അവസാനിച്ചിരിക്കെ വരും ദിവസങ്ങളിൽ നാടകീയ രംഗങ്ങൾക്ക് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സാക്ഷ്യം വഹിക്കേണ്ടി വരും.നിലവിൽ കുന്ദമംഗലം പഞ്ചായത്ത് ഭരണംUDF ൻ്റെ കൈയ്യിലാണ് എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുസ്ലീം ലീഗിലെ തർക്കങ്ങൾ ചില നേതാക്കളെ പാർട്ടി യിൽ നിന്നും പുറത്തേക്ക് നയിച്ചിരുന്നു.. പാർട്ടി വിട്ട് എൽ എ ഡി എഫിൽ ചേർന്നത്. LDF നും CPM നും പുതിയ അവസരങ്ങൾ പയറ്റാൻ അത് വഴിതെളിയിച്ചിരിക്കയാണ്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി മുതലെടുക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് 7, 8, 9 തുടങ്ങിയ വാർഡുകളിലാണ് മാറ്റങ്ങൾക്ക് സാധ്യതയേറുന്നത്.ജയ സാധ്യതയുള്ള ജനങ്ങൾക്കിടയിൽ മതിപ്പുള്ള നേതാക്കളെ മുൻപിൽ നിർത്തി ഭരണം കൈപിടിയിലാക്കുനുള്ള ശ്രമമാണിതെന്ന് കരുതാം. നിലവിൽ എൽ ഡി എഫ് സ്വതന്ത്രരായി മത്സരിക്കുന്ന ആളുകളിലും നാമനിർദേശം നൽകിയവരിലും മാറ്റങ്ങൾ വരാനാണ് സാധ്യതയേറുന്നത്. ഇത്തരം മാറ്റങ്ങളുടെ അവസാന തിയ്യതി 23 ആണ്. 23-ാം തിയ്യതി നാമനിർദ്ദേശം കൊടുത്തവർക്കും, ഇലക്ഷൻ സ്ഥാനാർത്ഥികൾക്കും ഇടയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.അത്തരം ശ്രമങ്ങൾ മറ്റു പാർട്ടികളുടെ ഭാഗത്തും നിന്നുണ്ടാകാം നിലവിൽ 23 വാർഡുകളാണ്. യു ഡി എഫ് ആണ് ഭരിച്ചിരുന്നത് മുസ്ലീം ലീഗിന് എട്ട് സിററും, ‘കോൺഗ്രസ്സിന് 7 സീറ്റും, എൽ ഡി എഫ് സി.പിഎം 8 സീറ്റുമായിരുന്നുകുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുള്ളത്. ഇന്ന് 160 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വരുന്ന മാറ്റങ്ങളിലൂടെ മാറി മറയുന്നത് കാത്തിരുന്നുകാണാം.

