Trending

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ പത്രിക സമർപ്പണം പൂർത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നു മുതല്‍ - Metro  Vaartha

തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലയിൽ പത്രിക സമർപ്പണം പൂർത്തിയായി

ഇതുവരെ ലഭിച്ചത് 13260 പത്രികകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമർപ്പണം പൂർത്തിയായി. ജില്ലയില്‍ ആകെ 13260 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 238 പത്രികകളും കോഴിക്കോട് കോര്‍പ്പറേഷനില്‍ 807 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 1147 പത്രികകളും ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 1847 പത്രികകളും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 9221 പത്രികളും ലഭിച്ചു. നവംബര്‍ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) ആറ് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. നാളെ (നവംബർ 20) സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 നാണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!