Kerala News

കുന്ദമംഗലം എം എൽ എ റോഡിലെ കവർച്ച;രണ്ടാം പ്രതിയും അറസ്റ്റിൽ

കുന്ദമംഗലം:പെരിങ്ങോളംഎം.എൽ.എ റോഡിൽ നിന്നും ബൈക്ക് യാത്രക്കാരൻ്റെ കൈയിൽ നിന്നും പണം കവർന്ന നാലംഗ സംഘത്തിലെ മറ്റൊരു പ്രതി കൂടി പോലീസ് പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി
അഫ്സൽ ( 33 വയസ്സ്) നെയാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.
ടി.വി വാങ്ങുന്നതിനായി നഗരത്തിലെ കടയിലേക്ക് പോവുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി അബ്ദുൾ നാസറിൻ്റെ പണമാണ് കാറിലെത്തിയ നാലംഗ സംഘം പിടിച്ചു പറിച്ചുകൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി രാജേഷിനെ പോലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കോഴിക്കോട് സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത് ദാസ് ഐ.പി.എസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മറ്റു പ്രതികൾക്കായി അന്വേഷണം നടത്തി വരികയും ആയിരുന്നു.സംഭവ ദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന അഫ്സൽ ആലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം അവിടെ എത്തുകയും വീടിൻ്റെ സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയുമായിരുന്നു.കേസിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കെതിരെ ശക്തമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

ഡിസി പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ നടക്കാവ് സബ്ബ് ഇൻസ്പെക്ടർ കൈലാസ് നാഥ് എസ് ബി, എ.എസ്.ഐ
ഒ മോഹൻദാസ്, സീനിയർ സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ, ഷാലു,സി പി ഒ മാരായ ശ്രീജിത്ത് പി, ഷഹീർ പി.ടി, സുമേഷ് എ.വി എന്നിവരോടൊപ്പം കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എഎസ് ഐ അബദുൾ റഹിമാനും അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!