National News

രാജ്യത്ത് നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്, 30548 പുതിയ കോവിഡ് കേസുകള്‍, 435 മരണം

Over 64,000 Coronavirus Cases In India In 24 Hours, 1,092 Deaths

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെ 25 ശതമാനം കുറവ്. 30,548 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,30,070 ആയി.

രാജ്യത്ത് ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,851 പേരാണ് രോഗമുക്തി നേടിയത്. ഇതിടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 4,65,478 എന്ന നിലയിലേക്ക് ചുരുങ്ങി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം 12,56,98,525 സാമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചിട്ടുള്ളത്. നവംബര്‍ 15ന് 8,61,706 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മഹാരാഷ്ട്ര തന്നെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഇന്നലെ 4581 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. 9.93 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!