
മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ ഗുരുതര സാഹചര്യം. പ്രതിദിന കേസുകളും മരണനിരക്കും റെക്കോർഡ് വർധനവ് ഡൽഹിയിൽ രേഖപ്പെടുത്തുന്നു. പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്.
ഒക്ടോബർ 28 ന് ശേഷമാണ് ഡൽഹിയിൽ പ്രതിദിന കേസുകൾ ഉയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകൾ ഡൽഹിയിൽ മാത്രം സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്തത് 912 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകൾ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 10 ദിവസത്തിനുള്ളിൽ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.

