കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരം ചുമതല നല്‍കിയിരിക്കുന്നത് എ.വിജയരാഘവനാണ്.
സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തന്നെ തീരുമാനമെടുക്കയായിരുന്നു.തന്റെ ചികിത്സക്കുവേണ്ടിയുള്ള ആവിശ്യത്തെ തുടർന്ന് സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടെന്ന് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു .


