
വാളയാര്‍ പെണ്‍കുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വലിയ നാണക്കേടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചോദിക്കേണ്ട സാഹചര്യം പോലും ഉണ്ടാവില്ലെന്നും അതിന് മുന്‍പ് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

