National News

ബിഹാർ ഫലത്തിൽ സന്തോഷം; പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കും -ഉവൈസി

Big Parties Treated Me Like an Untouchable': Owaisi After AIMIM's 5-seat  Win in Bihar Elections

ബിഹാറിലെ വിജയത്തിന്​ പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകി​ എ.ഐ.എം.ഐ.എം പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി. ബിഹാറിലെ വിജയത്തിന്​ പിന്നാലെ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ബിഹാർ വിജയത്തിൽ സന്തോഷവാനാണെന്നും സീമാഞ്ചൽ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.ബി​.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട്​ തങ്ങളും ഒരു രാഷ്​ട്രീയപാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി.”നിങ്ങൾ ഞങ്ങളോട്​ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ്​ പറയുന്നത്​. കോൺഗ്രസ് ​ മഹാരാഷ്​ട്രയിൽ ശിവസേനയുടെ മടിയിലാണ്​ ഇരിക്കുന്നത്​. ഞങ്ങളെന്തിനാണ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന്​ ചോദിക്കുന്നവരോട്​ എനിക്ക്​ പറയാനുള്ളത്​ ഞാൻ പശ്ചിമബംഗാളിലും ഉത്തർ പ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്​” -ഉവൈസി പ്രതികരിച്ചു. മുസ്​ലിം വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും ഉത്തർപ്രദേശിലും ഉവൈസി മത്സരിച്ചേക്കുമെന്ന വാർത്ത​ മമത ബാനർജിയും സമാജ്​ വാദി പാർട്ടിയും അടക്കമുള്ളവർ നെഞ്ചിടിപ്പോടെയാണ്​ വീക്ഷിക്കുന്നത്​.2022ലെ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത്​ അപ്പോൾ പറയുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. വോട്ട്​ ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന്​ കോൺഗ്രസ്​ അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ രംഗത്തെത്തിയിരുന്നു​.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!