
കുന്നമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നമംഗലം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഏഴ് വാർഡുകളിൽ മത്സരിക്കും. 2,3,8,9,13,14,16 എന്നീ വാർഡുകളിൽ ആണ് മത്സരിക്കുന്നത്. കുന്നമംഗലം, ചെത്തുകടവ്, പൈങ്ങോട്ടുപുറം എന്നീ ബ്ലോക്ക് ഡിവിഷനുകളിലും പാർട്ടി മത്സരിക്കും. സാഹചര്യം അനുസരിച്ച് മറ്റു വാർഡുകളിൽ പിന്നീട് തീരുമാനം എടുക്കും.
വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, ഇലക്ഷൻ കൺവീനർ അഡ്വ. അബ്ദുൽ വാഹിദ്, സലീം മേലേടത്ത്, ഇൻസാഫ് പതിമംഗലം, സുമയ്യ നെടുംകണ്ടത്തിൽ, തൗഹീദ അൻവർ തുടങ്ങിയവർ സംസാരിച്ചു.

