
ഉണ്ണികുളം പീഢനം; അയൽവാസി കൂലി പണിക്കാരനായപ്രതി കസ്റ്റഡിയില്‍
ബാലുശ്ശേരി:ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറുവയസ്സുകാരി പീഢനത്തിനിരയായ സംഭവത്തില്‍ പ്രതി അയൽവാസിയായ കൂലി പണിക്കാരൻ പോലീസ് കസ്റ്റഡിയിലായി. വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ഇടയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. വീടുമായി നേരത്തേ ബന്ധമുള്ള വ്യക്തിയാണ് പ്രതി. രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പീഢനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. 20 ാം വാര്‍ഡില്‍ മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ ഇവര്‍ ഏറെ നാളുകളായി ക്വറിയില്‍ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. 6 വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കൃത്യത വരും. പോലീസ് വളരെ കുറ്റമറ്റ അന്വേഷണമാണ് നടത്തുന്നത്.നിരവധി കേസുകൾ അന്വേഷിച്ച് തുമ്പുണ്ടാക്കിയ ടീം ആണ്ഈകേസ്സുംഅന്വേഷിക്കുന്നത്.പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കന്നത്

