കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11 ലക്ഷം രൂപ ചിലവഴിച്ച് പൈങ്ങോട്ടുപുറം ഈസ്റ്റ് വാര്‍ഡ് 16 ലെ
തിരുത്തിമ്മല്‍ അങ്കണ വാടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെയും, ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ജനകീയ പങ്കാളിത്തത്തോടെ കലങ്ങോട്ട് താഴം ഫുട്പാത്ത് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്‍ നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ഷമീന വെള്ളക്കാട് അദ്ധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ റോഡ് നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ കലങ്ങോട്ട് മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആശംസകളര്‍പ്പിച്ച് തിരുത്തിമ്മല്‍ മമ്മദ് കോയ, ചേരിക്കമ്മല്‍ അശോകന്‍ , അബ്ദുല്‍ അസീസ്, റിയാസ്, തിരുത്തിമ്മല്‍ഹൈദരലി, മുസ്തഫ, ജയരാജന്‍, ഫൈസല്‍ കിഴക്കയില്‍, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍ എന്‍.പി സ്വാഗതവും റോഡ് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ എം. സി സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.