Kerala

തിരുവഞ്ചൂര്‍ വീണ്ടും ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിന് മുന്നറിയിപ്പ്

വീണ്ടും പനച്ചിക്കാട് ആര്‍എസ്എസ്-സേവാഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ ; ശബരിമല വിവാദം മറക്കരുതെന്ന് സിപിഎമ്മിനോട്

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വീണ്ടും ആര്‍എസ്എസ്-സേവാ ഭാരതി കേന്ദ്രത്തില്‍. ഒക്ടോബര്‍ 16 ന് കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള സേവാ ഭാരതിയുടെ ഇതേ കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ എത്തിയത് ആര്‍എസ്എസുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് സിപിഎം ആരോപണമുന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് മറുപടിയായാണ് വിജയദശമി നാളില്‍, ഒരിക്കല്‍ കൂടി തിരുവഞ്ചൂര്‍ ഇവിടെ സന്ദര്‍ശിച്ചത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെത്തി വിദ്യാമണ്ഡപം അടക്കം സന്ദര്‍ശിച്ച ശേഷം സേവാഭാരതിയുടെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു. അതിനുശേഷം കലവറയിലുമെത്തി. തുടര്‍ന്ന് സിപിഎമ്മിനെതിരെ മാധ്യമങ്ങളോട് രൂക്ഷവിമര്‍ശനവുമുന്നയിച്ചു. സിപിഎം നേതാക്കള്‍ അമ്പലത്തില്‍ പോകാത്തതിനാലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

സിപിഎം ശബരിമല വിവാദവും തുടര്‍ സംഭവങ്ങളും മറക്കരുത്. മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണ് പനച്ചിക്കാട്. അങ്ങനെയുള്ള നാട്ടിലെ ഒരു ക്ഷേത്രത്തെയാണ് സിപിഎം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. വിവാദങ്ങളില്‍ നിന്നും ക്ഷേത്രത്തെ ഒഴിവാക്കാന്‍ സിപിഎം തയ്യാറാകണം. വലിയ മൈത്രിയിലാണ് ഇവിടെ വിവിധ മതങ്ങളിലെ ദേവാലയങ്ങള്‍ തമ്മില്‍. അത് പോലും പരിഗണിക്കാതെയാണ് സിപിഎം വിവാദമുണ്ടാക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആദ്യ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കുട്ടി ഈപ്പന്‍, പഞ്ചായത്ത് അംഗം എബിസണ്‍ കെ എബ്രഹാം എന്നിവരായിരുന്നു ഇത്തവണയും കൂടെയുണ്ടായിരുന്നത്. അതേസമയം ക്ഷേത്രം ഭാരവാഹികളായ ഗോപിനാഥ് വാര്യരും ശ്രീകുമാറും തിരുവഞ്ചൂര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെച്ച് രംഗത്തെത്തി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ക്ഷേത്രത്തില്‍ ഇത്തവണ അന്നദാന വഴിപാട് ഉണ്ടായിരുന്നില്ലാത്തതിനാല്‍ ് ആര്‍എസ്എസിന്റെ സന്നദ്ധ സംഘടനയായ സേവാഭാരതി ഇത് ഏറ്റെടുക്കുകയായിരുന്നു. ക്ഷേത്രത്തിന് മുന്നിലെ കെട്ടിടം ഇതിനായി ഒക്ടോബര്‍ 15 ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. നവരാത്രി വ്രതം ആരംഭിച്ച 17 മുതല്‍ എല്ലാ ദിവസവും അന്നദാനം നടത്തിവരുന്നുണ്ട്. കൊവിഡ് മുന്‍കരുതലായി ഉത്സവം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചു. താനാണ് സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലേക്ക് ക്ഷണിച്ചതെന്നും ഗോപിനാഥ് വാര്യര്‍ പറഞ്ഞു. ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ ശ്രീകുമാറും ഇത് സ്ഥിരീകരിച്ചു. അതേസമയം സിപിഎം തിരുവഞ്ചൂരിനെതിരെ കോട്ടയം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!