മുപ്പത് വർഷത്തിലേറെക്കാലമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകനായിട്ടുള്ള കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് എഴുത്തുപുരയിൽ ഗുരുകുലം ഷാജി മാസ്റ്റർ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
മാനി പുരം പവിത്രം വീട്ടിൽ ഷിജു, അതിര ദമ്പതികളുടെ മകനായ വൈദവ് ദേവാണ് അദ്ധ്യാപകൻ്റെ വസതിയിൽ ആദ്യാക്ഷരം കുറിക്കാനെത്തിയത്.
കൊറോണാ കാലത്തെ സുരക്ഷിതത്വത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതോടെ തൻ്റെ സ്ഥാപനമായ ഗുരുകുലം കോളേജും എട്ട് മാസക്കാലമായി അടഞ്ഞ് കിടക്കുകയാണ്. അതിൻ്റെ ഭാഗമായി വീട്ടിൽ തന്നെ അതിജീവനത്തിന് ഒരു കട നടത്തിവരികയാണ് അദ്ധ്യാപകനിപ്പോൾ.
അദ്ധ്യാപനവൃത്തി കൊറോണ കൊണ്ട് തടസപ്പെട്ടപ്പോഴും ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ തന്നെ തേടി വന്നതിലുള്ള സന്തോഷത്തിലാണ് ഈ അദ്ധ്യാപകൻ.
ആദ്യാക്ഷരം കുറിക്കാൻ തന്നെ തേടി കുരുന്നുകൾ എത്തിയത് കാണുമ്പോൾ ഇത്രയും വർഷത്തെ അദ്ധ്യാപന ജീവിതത്തിന് സമൂഹം കൽപ്പിച്ച് നൽകുന്ന അംഗീകാരമായിട്ടാണ് ഞാനിത് കാണുന്നതെന്ന്
ഈ കണദ്ധ്യാപകൻ അഭിപ്രായപ്പെട്ടു.