information News

വികലാംഗ ക്ഷേമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മികച്ച ഭിന്നശേഷി ജീവനക്കാര്‍ക്കും തൊഴില്‍ ദായകര്‍ക്കും വികലാംഗ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കുമുളള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു വരുന്ന കാഴ്ച പരിമിതി ഉളളവര്‍, കേള്‍വി – സംസാര വൈകല്യമുളളവര്‍, അസ്ഥിസംബന്ധമായ വൈകല്യമുളളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭിന്നശേഷി ജീവനക്കാര്‍ക്കും ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുളള തൊഴില്‍ ദായകര്‍ക്കും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസിലും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷകന്റെ ഒദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍, കഴിവുകള്‍ വ്യക്തമാക്കുന്നതിനുളള വിവരങ്ങള്‍ (സിഡിയിലും), വൈകല്യം തെളിയിക്കുന്നതിനുളള രേഖകള്‍, വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പാസ്‌പോര്‍ട്ട് – ഫുള്‍ സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 31. വിലാസം: സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഫോൺ : 0495 2371911.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!