ന്യൂദല്‍ഹി: ഏത് തരത്തിലുള്ള ആക്രമണത്തിനും പ്രതികരിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ സേന എപ്പോഴും തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ മണ്ണ് ഒരാളുപോലും തൊടില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുദ്ധത്തിന് തയ്യാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍..എ) സൈനികരോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം
\ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായത്.

