
കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നിലപാടിന് പിന്തുണ നൽകി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേ സമയം സർക്കാറിനെതിരെ വിമർശനവുമായി മുതിർന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരൻ രംഗത്തെത്തി.
ഈ മാസം 31 വരെ സർക്കാർ ഏർപ്പെടുത്തിയ ആൾക്കൂട്ട നിരോധനത്തോട് സഹകരിക്കുമെന്നും പരിപാടികൾ പൂർണ്ണമായും വീഡിയോ കോൺഫറൻസ് വഴി നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് കെ. മുരളീധരൻ പറഞ്ഞു.
എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ വിവേചനാധികാരപ്രകാരം നടപ്പാക്കേണ്ട നിയമം നടപ്പാക്കണമെന്ന് നിർദേശിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് മാത്രമല്ല ഇതിന് ഇളവുകളുണ്ടോയെന്നതിലും വ്യക്തതയില്ല. ഉത്തരവ് സർവകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമാണെന്ന് കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു.

