കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരപ്പിച്ച നടി ശാരദ നായര്‍ ( 92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന് നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.
1998ല്‍ പുറത്തിറങ്ങിയ കന്മമദത്തിലെയും 1999ല്‍ പുറത്തിറങ്ങിയ ജയറാമിന്റെ പട്ടാഭിഷേകം സിനിമയിലും മുത്തശ്ശി വേഷം ശ്രദ്ധയിൽപെട്ടിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായ കന്മമദമെന്ന ചിത്രത്തില്‍ മഞ്ജുവിന്റെ മുത്തശ്ശി ആയാണ് ശാരദ നായര്‍ വേഷമിട്ടത്

