1982ലെ കരുണാകരന് മന്ത്രിസഭയില്‍ ഗ്രാമവികസനമന്ത്രിയായിരുന്ന പി.കെ.വേലായുധന്റെ ഭാര്യയ്ക്ക് ഒടുവിൽ വീടൊരുങ്ങുന്നു.
വീട് നല്‍കാനുള്ള നടപടികളെല്ലാം തിരുവനന്തപുരം കോര്പ്പറേഷന് പൂര്‍ത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. കല്ലടിമുഖത്തുള്ള നഗരസഭയുടെ ഫ്ളാറ്റാണ് നല്‍കുന്നത്. ഇതോടെ പതിനേഴ് വര്‍ഷമായി തുടരുന്ന ദുരിതജീവിതം അവസാനിക്കുക്കുകയാണ്.
2003 ലാണ് മുൻ മന്ത്രി കെ.വേലായുധന്റെ മരണപ്പെടുന്നത്. അന്ന് മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത ഗിരിജയ്ക്ക് ഒരു അടച്ചുറപ്പുള്ള വീടുണ്ടായിരുന്നില്ല ഇതിന്റെ ഭാഗമായി ഒരു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഒടുവില്‍ മന്ത്രി എ.കെ.ബാലന് നല്കിയ അപേക്ഷ അവസാന പിടിവള്ളിയായി. അങ്ങനെ ഒടുവിൽ തിരുവനന്തപുരം കോര്പ്പറേഷന് വീട് നല്കാൻ തീരുമാനിച്ചു.
ഒരു മുൻ മന്ത്രിയ്ക്ക് സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല എന്ന വസ്തുത തന്നെ ആശ്ച്ചര്യപെടുത്തുന്നതാണ്

