സംസ്ഥാനത്ത് കോവിഡ് പ്രതിരോധം അല്ല നടന്നത് പി.ആർ ഏജൻസികളുടെ പ്രവർത്തനമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ടെസ്റ്റുകൾ കൂട്ടിയാൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് എന്ത് സേവനമാണ് സ്പ്രിംക്ലർ നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് മാസത്തെ കാലാവധി പൂർത്തിയാതിനാൽ സ്പ്രിക്ളറുമായുള്ള കരാർ ആവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

