കുന്ദമംഗലം: ഇന്നലെ കാരന്തൂരിൽ സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. നിരവധി ബാഗ് തട്ടിപറിച്ച കേസിൽപ്രതിയായ പതിമംഗലം സ്വദേശി അബ്ദുൽ ജബ്ബാർ (24) ആണ് മോഷണത്തിന് പിന്നിലെന്ന് വിവരങ്ങൾ ലഭ്യമായി.
സി ഐ ഡൊമിനിക്കിന്റെ നിർദ്ദേശ പ്രകാരം കുന്ദമംഗലം എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ കാരന്തൂർ സെൻ്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ബൈക്കിലെത്തിയ പ്രതി സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് നടന്ന അതിശക്തമായ അന്വേഷണമാണ് പ്രതിയെ കുറിച്ചുള്ള കൃത്യമായ തെളിവ് ലഭ്യമാക്കുന്നത്.
രക്ഷപെടാനായി ഉപയോഗിച്ച ബൈക്ക് പാറന്നൂർ സ്വദേശിയുടേതാണ് ഇത് പ്രതി നേരത്തെ മോഷ്ടിച്ച് കൈക്കലാക്കിയതാണ്. രാപ്പകൽ ഇല്ലാത്ത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭ്യമാകുന്നത്. മോഷണം നടന്ന സമയത്തുള്ള സി സി ടി വി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. അതോടൊപ്പം തന്നെ മറ്റു സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘം വ്യക്തമായി അന്വേഷിച്ചു. കുമ്മങ്കോട്ടും, കൊടുവള്ളിയിലുമെല്ലാം ഇയാൾ ഇത്തരത്തിൽ ബാഗ് തട്ടിപറിച്ച് കടന്ന് കളഞ്ഞിട്ടുണ്ട്. യാതൊരുവിധ ദാക്ഷണ്യവുമില്ലാതെ പണം അപഹരിക്കുന്നതിനു വേണ്ടി ആക്രമണ വഴി സ്വീകരിക്കുന്ന പ്രതി കൂടുതൽ കേസുകളിൽ പ്രതിയാണെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം വെള്ളിപറമ്പിലുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഓമശ്ശേരി മാനിപുരം സ്വദേശി നൂർജഹാൻ്റെ ബാഗാണ് പ്രതി പിടിച്ചു പറിക്കുന്നത് മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പണം എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമെ ഇന്ന് രാവിലെയും പ്രതിമ കൊടുവള്ളിയിൽ ഒരു സ്ത്രീയുടെ പക്കലിൽ നിന്നും മോഷണം നടത്തി കളഞ്ഞിട്ടുണ്ട്. പ്രതിയെ ഉടനെ പിടികൂടും. പ്രതി ഒളിവിലാണ്

