തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇ കോൺസുലേറ്റ് വഴി പാർസൽ വിതരണം ചെയ്ത സംഭവത്തിൽ പ്രോട്ടോകോൾ ഓഫിസർക്കും, സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. പാഴ്സലുകൾ ഏറ്റുവാങ്ങിയത് സംബന്ധിച്ച് മുഴുവൻ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടു.