കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലും, സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ കുന്ദമംഗലത്തെ ഒരു തമിഴ് നാട് സ്വദേശി ഉൾപ്പടെ 17 പേർക്ക് കോവിഡ്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 23 ൽ 9 പേർക്കും, വാർഡ് 11 ൽ 5 പേർക്കും, വാർഡ് 1, 18 വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ് നാട് സ്വദേശി ആനപ്പാറയിൽ താമസിച്ചു വരുന്ന വ്യക്തിയാണ്
കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ 104 ആർ ടി പി സി ആർ സ്റ്റിലാണ് 15 പേർക്ക് രോഗം സ്ഥിരീകരിച്ചത് , സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് മറ്റു രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം109 പരിശോധന നടന്നിരുന്നു.ഇതിൽ 7 പേരുടെ പരിശോധന പോസിറ്റീവ് ആയിരുന്നു.


