Kerala News

ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മ്മിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി പകരം മറാത്ത രാജാവ് ചത്രപതി ശിവജി മഹാരാജിവിന്റെ പേര് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ്. മ്യൂസിയത്തിന്റെ പേര് മാറ്റിക്കൊണ്ട് ആദിത്യനാഥ് ചോദിച്ചത് ഇങ്ങനെയാണ് ‘എങ്ങനെയാണ് മുഗളന്മാര്‍ നമ്മുടെ നായകന്മാരാകുന്നത്’

തിങ്കളാഴ്ച, ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 2015 ല്‍ അന്നത്തെ സമാജ്വാദി സര്‍ക്കാരാണ് മുഗള്‍ മ്യൂസിയത്തിന് അനുമതി നല്‍കിയത്. താജ്മഹലിന് സമീപത്ത് ആറ് ഏക്കര്‍ ഭൂമിയിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഭരണത്തിനിടെ നിരവധി പുനര്‍നാമകരണങ്ങളാണ് ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അലഹബാദിനെ പ്രയാഗ്‌രാജെന്ന് മാറ്റിയത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
അധീശത്വമനോഭാവത്തോടെയുള്ള എന്തിനെയും ബിജെപി സര്‍ക്കാര്‍ ദൂരെക്കളയുമെന്നും ആദിത്യനാഥ് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!