കൊച്ചി: പമ്പാ മണല്‍ക്കടത്തിലെ കേസിൽ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന് സ്റ്റേ. വിജിലന്‍സ് അന്വേഷണത്തിനാണ് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ വലിയ ആരോപണങ്ങളിലൊന്നായിരുന്നു പമ്പയിലെ മണല്‍ക്കടത്ത്.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ആ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എതിര്‍കക്ഷിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു.

