ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവെന്നും മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം വേഗത്തിൽ ഭേദമായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ . ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒ ഡോ. ബിജു നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു .
കോവിഡ് പോസ്റ്റീവ് ആയവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാൻ ഐസിഎംആർ മാർഗനിർദേശങ്ങൾ അനുവദിക്കുന്നില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിൽ ഉടനീളം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
അതേ സമയം പത്തനംതിട്ട ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച സംഭവം അത്യന്തം ഞെട്ടിപ്പുക്കന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

