മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ സമയം ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. മലായാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി അമേരിക്കയിലിരിക്കെയാണ്. ഈ കൈയൊപ്പിട്ടത് സ്വപ്ന സുരേഷാണോ ശിവശങ്കറാണോ എന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും അദ്ദേഹം രാജി വെയ്ക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
2018-ല്‍ സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുന്നത് സെപ്തംബര്‍ 23-നാണ്. എന്നാല്‍ സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ മലയാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ സെപ്തംബര്‍ ഒമ്പതിന് തന്നെ ഒപ്പുവെച്ചെന്നും ഇത് ഡിജിറ്റല്‍ സി?ഗ്നേച്ചറല്ലെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

