പാലക്കാട് : എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ എസ്ഐ പാലിയത്ത് പറമ്പില്‍ മുനിദാസ് (53) ആണ് വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചത്. . വ്യാഴാഴ്ച ജോലിക്കെത്താത്തതിനാല്‍ പാലക്കാട് സ്റ്റേഷനില്‍ നിന്നും ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുനിദാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടക്കാഞ്ചേരി സിഐ കെ.മാധവന്‍കുട്ടി സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

