
കേരള കോൺഗ്രസിലെ ചിഹ്നത്തർക്കത്തിൽ വിധി
സത്യത്തിൻ്റെ വിജയമെന്ന് ജോസ് പക്ഷം
അപ്പീൽ നൽകുമെന്ന് പി.ജെ.ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് ‘രണ്ടില’ ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻേറതാണ് തീരുമാനം.
ജോസഫ് വിഭാഗത്തിൻെറ അവകാശവാദം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു. കമ്മീഷനിലെ ഒരു അംഗം തീരുമാനത്തോട് വിയോജിച്ചു.

