ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. 34-ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണു റിസള്‍ട്ട് പോസിറ്റീവായത്. ഓഗസ്റ്റ് 21-ന് സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജന്മദിനാഘോഷം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് ബോള്‍ട്ട് അറിയിച്ചു.
പിറന്നാള്‍ ആഷോഷത്തില്‍ വെസ്റ്റ് ഇന്റീസ് ക്രിസ് ഗെയ്‌ലും പങ്കെടുത്തിട്ടുണ്ട്.
കൂടാതെ ജന്മദിനാഘോഷത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, ബയേര്‍ ലെവര്‍ക്കൂസന്‍ താരം ലിയോണ്‍ ബെയ്ലി തുടങ്ങിയവര്‍ പങ്കെടുത്തതായാണ് വിവരം.

