Trending

പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അന്വേഷണം ഉത്തർപ്രദേശിലേക്ക്

കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കുന്നത്. കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്.

എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കും.ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!