രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാര്‍ക്ക് വിജയം. 88 വോട്ടുകളാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നേടിയിരിക്കുന്നത്. യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്പകവാടിക്ക് 41 വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധു ആയിരുന്നു. ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എം എല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ഒ രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു പിസി ജോര്‍ജ് വോട്ട് അസാധുവാക്കി.
അനാരോഗ്യം മൂലം വിഎസ് അച്യുതാനന്ദന്, സിഎഫ് തോമസ് എന്നിവരും ജോര്‍ജ് എം തോമസും വോട്ടു ചെയ്യാനെത്തിയില്ല. നിലവില്‍ ചവറ, കുട്ടനാട് സിറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാലും രണ്ട് പേര്‍ക്ക് കോടതി വിധി നിലവിലുള്ളതിനാലും 140 അംഗ സഭയില്‍ 136 അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശമുളളത്.

