ഡല്‍ഹിയില്‍ സ്‌ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരന്‍ പിടിയില്‍. ദൗലാഖാനില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് ഭീകരനെ പിടികൂടിയത്.
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡല്‍ഹിയിലെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ അറിയിച്ചു.

