News

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ധോണിക്ക് ബിസിസിഐ വിടവാങ്ങല്‍ മത്സരം നല്‍കിയേക്കും


ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് കളി മതിയാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണിക്ക് ബിസിസിഐ വിടവാങ്ങല്‍ മത്സരം ഒരുക്കിയേക്കും. ഐപിഎലിനു ശേഷം വിരമിക്കല്‍ മത്സരമൊരുക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായാണ് വിവരം.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് രാജ്യാന്തര മത്സരങ്ങളൊന്നും ഇല്ല. ഐപിഎല്ലിനു ശേഷം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് നമുക്ക് നോക്കാം. രാജ്യത്തിനു വേണ്ടി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനും താരവുമാണ് ധോണി. അദ്ദേഹം എല്ലാ നിലയിലും ബഹുമാനം അര്‍ഹിക്കുന്ന താരമാണ്. അദ്ദേഹത്തിനായി മത്സരം ഒരുക്കാന്‍ ബിസിസിഐ തയ്യാറാണ്. പക്ഷേ, ധോണി അവളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ്. തീരെ പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരുന്നു അദ്ദേഹഥിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ധോണിയോട് ഇതുവരെ ഇതേപ്പറ്റി സംസാരിച്ചിട്ടില്ല. പക്ഷേ, ഐപിഎലിനിടെ സംസാരിക്കും. അതാണ് പറ്റിയ വേദി. അദ്ദേഹം കളിക്കാന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ധോണിക്കായി വലിയ ഒരു യാത്രയയപ്പ് തീര്‍ച്ചയായും സംഘടിപ്പിക്കും.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.

ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം പല പ്രമുഖരും ധോണിക്ക് വിടവാങ്ങല്‍ മത്സരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!