News

കോവിഡ് രോഗിയുടെ സമ്പർക്കം; കുന്ദമംഗലത്തെ ഡേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് താൽക്കാലികമായി അടച്ചു

കോഴിക്കോട്: കുന്ദമംഗലത്തെ ഡേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് താൽക്കാലികമായി അടച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മടവൂർ മുട്ടാഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. . ഇതിന്റെ ഭാഗമായി താൽക്കാലികമായി അടയ്ക്കുകയായിരുന്നു. ഇനിയൊരു അറിയുപ്പുണ്ടാകുന്ന വരെ കട തുറക്കുന്നതല്ല.

ഓഗസ്റ്റ് 15 ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ അഞ്ചര വരെയുള്ള സമയത്താണ് ഇദ്ദേഹം സന്ദർശനം നടത്തിയിരിക്കുന്നത്. ഈ സമയത്ത് സ്ഥാപനത്തിൽ സന്ദർശനം നടത്തിയ മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു നിർദ്ദേശം നൽകിയിട്ടുണ്ട്

അതേ സമയം കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് വെച്ച് നടന്ന കോവിഡ് പരിശോധനയിലെ അവസാന ഫലവും നെഗറ്റീവായി. നേരത്തെ 135 പേരിൽ 134 പേരുടെ ഫലം നെഗറ്റീവായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!